dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Kerala

രാഹുല്‍ ഗാന്ധി ഹീറോയാ, ഹീറോ!!!… മത്സരിച്ച രണ്ടിടത്തും മികച്ച വിജയം

Reading Time: < 1 minute

നിറം മങ്ങിയ വിജയത്തിലേക്ക് ബി.ജെ.പിയേയും എന്‍.ഡി.എയേയും കൂപ്പുകുത്തിച്ചതിന് പിന്നില്‍ നിര്‍ണായകമായി രാഹുല്‍ ഗാന്ധി. പാര്‍ട്ടിയേയും സഖ്യത്തേയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍, വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. രാജ്യത്തെ നടന്നുകണ്ട ജോഡോ യാത്രകളും തിരഞ്ഞെടുപ്പ് കാലത്തെ വമ്പന്‍ പ്രചാരണങ്ങളും രാഹുലിനെ ഇന്ത്യ സഖ്യത്തിന്റെ മുഖമാക്കി നിര്‍ത്തി.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 107 പൊതുപരിപാടികളിലാണ് രാഹുല്‍ പങ്കെടുത്തത്. വയനാട്ടിലും റായ്ബറേലിയിലും ജനവിധി തേടി. വേദികളില്‍ ചുവപ്പുചട്ടയുള്ള ഭരണഘടനയുമായാണ് രാഹുല്‍ ഗാന്ധി എത്തിയത്‌. ബി.ജെ.പി. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന ആരോപണം ശക്തമായി ഉന്നയിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ടും പാര്‍ട്ടിയുടെ പരാജയങ്ങളിലെല്ലാം രാഹുല്‍ പഴിക്കപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് രാഹുല്‍ തെക്കുനിന്ന് വടക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറേക്കും യാത്ര നടത്തി പാര്‍ട്ടിക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഉണര്‍വ് നല്‍കിയത്‌. ലോക്‌സഭയില്‍നിന്ന്‌ അയോഗ്യനാക്കപ്പെട്ടുവെന്ന രക്തസാക്ഷി പരിവേഷം രാഹുലിന് അനുകൂലമായ തരംഗമുണ്ടാക്കി.

Leave a comment

Your email address will not be published. Required fields are marked *