ഉയർന്ന ജീവിതചെലവും പലിശ നിരക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കനേഡിയൻ നിവാസികളുടെ ക്രെഡിറ്റ് കാർഡ് ബാലൻസും വർദ്ധിക്കുന്നതായി പുതിയ റിപ്പോർട്ട്. ട്രാൻസ് യൂണിയൻ റിപ്പോർട്ട് അനുസരിച്ച് ക്രെഡിറ്റ് കാർഡിൽ മിനിമം എമൗണ്ട് മാത്രം അടയ്ക്കുന്ന ആളുകളുടെ എണ്ണം വൻ തോതിൽ വർധിച്ചു. ഇത്തരം ഉപയോഗത്താക്കളുടെ എണ്ണം 8 ബേസിക് പോയിന്റ് വർധിച്ച് 1.3 ശതമാനത്തിൽ എത്തി.
പേഴ്സണൽ ലോണുകളും ബാങ്ക് കാർഡുകളും ഉപയോഗിച്ചാണ് ആളുകൾ വിലക്കയറ്റവുമായി ബന്ധപ്പെട്ട സമ്മർദ്ദം നേരിടുന്നതെന്ന് ട്രാൻസ് യൂണിയൻ കാനഡയുടെ ഡയറക്ടർ ആയ മാത്യു ഫാബിയൻ പറയുന്നു. യുവാക്കളാണ് കൂടുതലും ഈ കെണിയിൽ പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഉപയോക്താക്കളുടെ കടം ആദ്യ പാദത്തിൽ മാത്രം 2.38 ട്രില്യൺ ഡോളർ ആണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 2. 23 ട്രില്യൺ ഡോളർ ആയിരുന്നു.
ക്രെഡിറ്റ് കാർഡിൽ മിനിമം എമൗണ്ട് മാത്രം അടയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നു : ആശങ്കപെടുത്തുന്ന റിപ്പോർട്ട്

Reading Time: < 1 minute