dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിലെ ഏറ്റവും അപകടകരമായ 10 നഗരങ്ങൾ

Reading Time: 2 minutes

തൊഴിൽ അവസരങ്ങൾ, കുടിയേറ്റക്കാർക്കുള്ള പിന്തുണ , സാംസ്കാരികമായ ഔന്നത്യം  എന്നിവയെല്ലാം കൊണ്ട് മികച്ച് നിൽക്കുന്ന കനേഡിയൻ നഗരങ്ങൾ നിരവധി ഉണ്ട്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി കുറ്റകൃത്യ നിരക്ക് കൊണ്ട് തലവേദന സൃഷ്ടിക്കുന്ന നഗരങ്ങളും രാജ്യത്തുണ്ട്. ഉയർന്ന കുറ്റകൃത്യ നിരക്കുള്ള നഗരങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത് സന്ദർശകർക്ക് മുൻകരുതൽ സ്വീകരിക്കുന്നതിന് സഹായകമാകും. വിവിധ കനേഡിയൻ നഗരങ്ങളിലെ  കുറ്റകൃത്യങ്ങളുടെ തീവ്രത ക്രൈം സിവിയറിറ്റി ഇൻഡക്സ് – സി എസ് ഐ പ്രകാരം കണക്കാക്കപ്പെടുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട  ഏറ്റവും പുതിയ സി എസ് ഐ ഡാറ്റ പ്രകാരം കാനഡയിലെ ഏറ്റവും അപകടകരമായ 10 നഗരങ്ങൾ ഇവയാണ്.

കംലൂപ്‌സ് – ബ്രിട്ടീഷ് കൊളംബിയ

165.3 എന്ന സി എസ് ഐ നിരക്കുള്ള കംലൂപ്‌സ് ആണ് പട്ടികയിൽ ഒന്നാമത്. സുന്ദരമായ നഗരമാണെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വലിയ വെല്ലുവിളികൾ ആണ് ഇവിടം നേരിടുന്നത്. സിഎസ്ഐ നിരക്കിലുള്ള വർദ്ധനവ്  കംലൂപ്‌സിലെ കുറ്റകൃത്യങ്ങളുടെ തീവ്രത വർദ്ധിക്കുന്നതായാണ് കാണിക്കുന്നത്. അതേസമയം, കുറ്റകൃത്യ നിരക്ക് അല്പം കുറഞ്ഞിട്ടുണ്ട് ( 13,116 per 100,000 people)

ചില്ലിവാക്ക്, ബ്രിട്ടീഷ് കൊളംബിയ

രണ്ടാം സ്ഥാനത്തുള്ള ചില്ലിവാക്ക് നഗരത്തിന്റെ  സിഎസ്ഐ നിരക്ക്  156.2 ആണ്. സിഎസ്ഐ കൂടാതെ കുറ്റകൃത്യ നിരക്കിലും ഇവിടെ വർദ്ധനവുണ്ട്.

റെഡ് ഡീർ – ആൽബർട്ട

സമ്പന്നമായ സാംസ്കാരിക പാരമ്പര്യം കൊണ്ടും തിളക്കമാർന്ന സാമൂഹിക ജീവിതം കൊണ്ടും വേറിട്ട് നിൽക്കുന്ന റെഡ് ഡീർ നഗരത്തെ നിലവിൽ അലട്ടുന്ന പ്രശ്നമാണ് കുറ്റകൃത്യങ്ങൾ. ക കാനഡയിലെ അപകടം നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റെഡ് ഡീർ. 146.9 ആണ് സിഎസ്ഐ നിരക്ക്.

വിന്നിപെഗ്, മാനിറ്റോബ

മാനിറ്റോബയുടെ തലസ്ഥാനമായ വിന്നിപെഗിൽ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ അരങ്ങേറുന്നുണ്ട്. 129.1 ആണ് ഇവിടെ സിഎസ്ഐ. മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിന്നിപെഗിലെ സിഎസ്ഐയും കുറ്റകൃത്യ നിരക്കും കുറഞ്ഞിട്ടുണ്ട്.

ലെത്ത്ബ്രിഡ്ജ് – ആൽബർട്ട

പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്  ഈ നഗരം. 129.1 ആണ് സിഎസ്ഐ. നഗരത്തിന്റെ സി എസ് ഐയും കുറ്റകൃത്യം നിരക്കും ഉയരുന്ന പ്രവണതയാണ് നിലവിൽ കണ്ടുവരുന്നത്.

നനിമൊ – ബ്രിട്ടീഷ് കൊളംബിയ

125.5 ആണ് സിഎസ്ഐ. വാൻകൂവർ ദ്വീപിലെ പ്രകൃതിരമണീയമായ ഈ നഗരത്തിന് പെരുകുന്ന കുറ്റകൃത്യങ്ങൾ ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും സിഎസ്ഐ യിലും കുറ്റകൃത്യ നിരക്കിലും കുറവ് കൊണ്ടുവരാൻ നഗരത്തിന് സാധിച്ചിട്ടുണ്ട്.

കെലോന, ബ്രിട്ടീഷ് കൊളംബിയ

സുന്ദരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ കാര്യത്തിൽ മാത്രമല്ല സി എസ് ഐ നിരക്കിലും ഈ കനേഡിയൻ നഗരം മുന്നിലാണ്. 118.6 ആണ് സിഎസ്ഐ. പ്രാദേശികമായ ഇടപെടലുകൾ കൊണ്ട് സിഎസ്ഐയും കുറ്റകൃത്യ നിരക്കും കുറയ്ക്കാൻ നഗരത്തിന് സാധിച്ചിട്ടുണ്ട്.

സാസ്കടൂൺ – സസ്‌കാചെവൻ

116.3 ആണ് സാസ്കടൂണിന്റെ സിഎസ്ഐ. ഉയർന്ന കുറ്റകൃത്യ നിരക്ക് നഗരവാസികളുടെ സുരക്ഷയെ പലപ്പോഴും ബാധിക്കുന്നുണ്ട്. സി എസ് ഐ എൽ ചെറിയ കുറവ് ഉണ്ടെങ്കിലും കുറ്റകൃത്യ നിരക്ക് ഇവിടെ കൂടുതൽ തന്നെയാണ്.

റജിന, സസ്‌കാചെവൻ

സസ്‌കാചെവന്റെ ആസ്ഥാനമായ റജിനയിൽ ഉയർന്ന കുറ്റകൃത്യ നിരക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. 111.6 ആണ് സിഎസ്ഐ. സിഎസ്ഐ യിലും കുറ്റകൃത്യ നിരക്കിലും ഉണ്ടായ വർദ്ധനവ് ഇതിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.

അബോട്ട്സ്ഫോർഡ്-മിഷൻ – ബ്രിട്ടീഷ് കൊളംബിയ

107.6 ആണ് സിഎസ്ഐ. പ്രതിവർഷം ഉയർന്നുകൊണ്ടിരിക്കുന്ന സിഎസ്ഐയും കുറ്റകൃത്യ നിരക്കും മേഖലയിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക വൻതോതിൽ ഉയർത്തുന്നുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി വലിയ രീതിയിലുള്ള പദ്ധതികൾ ഇവിടെ ആവശ്യമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *