സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ഫ്രിറ്റോ ലേ കാനഡ രണ്ട് സ്‌നാക്കസ് തിരിച്ചുവിളിച്ചു. സൺചിപ്‌സ് ഹാർവെസ്റ്റ് ചെഡ്ഡാർ ഫ്‌ളേവേർഡ് മൾട്ടിഗ്രെയിൻ സ്‌നാക്ക്‌സും മഞ്ചീസ് ഒറിജിനൽ സ്‌നാക്ക് മിക്‌സുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ സ്‌നാക്ക്‌സുകളിൽ ചേർക്കുന്ന ചേരുവയിൽ സാൽമൊണല്ല ബാക്ടീരിയ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സാൽമൊണല്ല ഭക്ഷണത്തിൽ കണ്ടെത്തിയില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ ഉൽപ്പന്നം വാങ്ങിയവർ എത്രയും പെട്ടെന്ന് നശിപ്പിച്ച് കളയുകയോ തിരികെ നൽകുകയോ ചെയ്യണമെന്നും നിർദ്ദേശിച്ചു.
ഫ്രിറ്റോ ലേ കാനഡയുടെ ജനപ്രിയമായ രണ്ട് സ്‌നാക്ക്‌സ് തിരിച്ചുവിളിച്ചു
Reading Time: < 1 minute






