ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾക്ക് പരിധി ഏർപ്പെടുത്തി ക്യുബെക്ക്. സ്പൗസൽ ,പേരന്റ്,ഗ്രാൻഡ് പേരന്റ്സ്,റിലറ്റിവ്സ് സ്‌പോൺസർഷിപ്പ് അപേക്ഷകൾക്കാണ് പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 26 മുതൽ മിനിസ്റ്റെർ ഡി ഇമിഗ്രേഷൻ, ഡി ലാ ഫ്രാൻസിസേഷൻ, ഡി എൽ ഇൻ്റഗ്രേഷൻ (എംഐഎഫ്ഐ) എന്നിവ രണ്ട് വർഷത്തെ സമയപരിധിക്കുളളിൽ 13,000 അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ക്യുബെക്ക് സര്‍ക്കാര്‍ വ്യക്തമാക്കി.
ക്യുബെക്ക് 2024-ലും 2025-ലും നിശ്ചയിച്ചിട്ടുള്ള വാർഷിക ഇമിഗ്രേഷൻ ലെവലുമായി ഫാമിലി-ക്ലാസ് ആപ്ലിക്കേഷനുകളുടെ എണ്ണം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിധി ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിൽ യോഗ്യതയുള്ളതും സ്ഥിരതാമസത്തിനായി പ്രവേശനം കാത്തിരിക്കുന്നതുമായ സ്പോൺസർ ചെയ്ത വ്യക്തിയുടെ ആശ്രിതനെ (ആശ്രിത കുട്ടി, പങ്കാളി അല്ലെങ്കിൽ പൊതുനിയമ പങ്കാളി) ചേർക്കുന്നതിനുള്ള അപേക്ഷകൾ ഈ പരിധിയിൽ നിന്നും ഒഴിവാക്കിട്ടുണ്ട്. സ്പോൺസറുടെ ആശ്രിത പ്രായപൂർത്തിയാകാത്ത കുട്ടി, പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്പോൺസർ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഈ പരിധിയിൽ നിന്നും ഒഴിവാക്കും,
സ്‌പോൺസറുടെ സഹോദരൻ, സഹോദരി, മരുമകൻ, മരുമകൾ, ചെറുമകൻ അല്ലെങ്കിൽ ചെറുമകൾ എന്നിവരുടെ അനാഥനായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരേയും ഈ പരിധിയിൽ നിന്നും ഒഴിവാക്കിട്ടുണ്ട്.
ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾക്ക് പരിധി ഏർപ്പെടുത്തി ക്യുബെക്ക്
Reading Time: < 1 minute






