കാനഡയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മുഹമ്മദ് സൽമാൻ(24) മരിച്ചു. നടന്നുപോകുകയായിരുന്ന മുഹമ്മദ് സൽമാനെ പിക്കപ്പ് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഒന്റാറിയോ ഓക്സ്ഫോർഡ് കൗണ്ടിയിലെ പോട്ടേഴ്സ് റോഡിലാണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശികളായ ഷാജിയുടെയും ഷഹനയുടെയും മകനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.







