dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കനേഡിയന്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവുകള്‍ വർധിക്കുന്നു, കഴിഞ്ഞ വര്‍ഷം 175,000 രോഗികള്‍ക്ക് അപകടങ്ങള്‍ ഉണ്ടായി

Reading Time: < 1 minute

കാനഡയിൽ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചികിത്സാപ്പിഴവുകള്‍ സംഭവിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏകദേശം 175,000 രോഗികള്‍ക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ക്കിടയിലോ ചികിത്സകള്‍ക്കിടയിലോ അപകടങ്ങള്‍ ഉണ്ടായതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍(സിഐഎച്ച്‌ഐ) റിപ്പോര്‍ട്ട് പറയുന്നു, ശസ്ത്രക്രിയ സമയത്ത് ശരീരത്തിനുള്ളില്‍ മറന്നുവെക്കുന്ന ഓപ്പറേഷന്‍ ഉപകരണള്‍, മറ്റ് പിഴവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ചികിത്സാപ്പിഴവുണ്ടായ ആശുപത്രികള്‍ക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും അത് ശ്രദ്ധിക്കപ്പെടാതെയോ പരിഗണിക്കപ്പെടാതെയോ പോകും. പല കേസുകളിലും ആശുപത്രി മാനേജ്‌മെന്റ് അന്വേഷണങ്ങള്‍ നടത്തുകയോ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല.

Leave a comment

Your email address will not be published. Required fields are marked *