ദുബൈയില്‍ എയര്‍ ടാക്‌സി ആരംഭിക്കുന്നതിനായി ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പു വച്ചു. 2026ഓടെ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങാനാണ് പദ്ധതി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ പൂര്‍ത്തിയാക്കും.
ദുബൈ വിമാനത്താവളം, ദുബൈ ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ്. മണിക്കൂറില്‍ 200 മൈല്‍ ആണ് എയര്‍ടാക്‌സിയുടെ വേഗം. കാറില്‍ 45 മിനിറ്റ് വേണ്ടിവരുന്ന ദൂരത്ത് 10 മിനിറ്റിലെത്താനാകും. ആറ് വര്‍ഷത്തേക്കാണ് എയര്‍ടാക്‌സി സര്‍വീസിനായി ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.







