dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പ്രകൃതിദുരന്തം; കാനഡയിൽ ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം റെക്കോർഡിൽ

Reading Time: < 1 minute

ഈ വേനൽക്കാലത്തുണ്ടായ നാല് പ്രധാന പ്രകൃതിദുരന്തങ്ങൾ കാരണം കഴിഞ്ഞ നാല് ആഴ്‌ചയ്‌ക്കുള്ളിൽ ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം റെക്കോർഡിലെത്തിയതായി ഇൻഷുറൻസ് ബ്യൂറോ. ടൊറൻ്റോയിലെയും തെക്കൻ ഒൻ്റാറിയോയിലെ മറ്റ് പ്രദേശങ്ങളിലേയും വെള്ളപ്പൊക്കം, ജാസ്പർ കാട്ടുതീ, കാൽഗറിയിലെ ആലിപ്പഴ വീഴ്ച, ക്യുബെക്കിലെ വെള്ളപ്പൊക്കം എന്നിവ മൂലം, 228,000 ഇൻഷുറൻസ് ക്ലെയിമുകളാണ് ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 406 ശതമാനം വർധനവാണ് ക്ലെയിമുകളിൽ ഉണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു.
കൊടുങ്കാറ്റും കാട്ടുതീയും ബാധിച്ചവർക്ക് എക്കാലത്തെയും ഏറ്റവും വെല്ലുവിളി നിറഞ്ഞ വേനൽക്കാലാണ് ഉണ്ടായതെന്ന് കാനഡയിലെ ഇൻഷുറൻസ് ബ്യൂറോയുടെ പ്രസിഡൻ്റും സിഇഒയുമായ സെലിസ്റ്റെ പവർ പറഞ്ഞു.
കാനഡയിലെ വീട്, വാഹനം, ബിസിനസ്സ് ഇൻഷുറൻസ് ഉൾപ്പൊടെ 2023-ൽ മൊത്തത്തിൽ 160,000 ക്ലെയിമുകൾ റിപ്പോർട്ട് ചെയ്തത്.
2023 ലെ കാലാവസ്ഥ പ്രശ്നങ്ങൾ കാനഡയിലുടനീളം 3.1 ബില്യൺ ഡോളറിലധികം ഇൻഷ്വർ ചെയ്ത നാശനഷ്ടമുണ്ടാക്കിയെന്ന് ബ്യൂറോ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *