ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമുള്ള 1800 ഉദ്യോഗാർത്ഥികൾക്ക് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി ഐആർസിസി. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 400 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ജൂലൈ 17 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ (ITA) 6,300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിൻ്റെ (CRS) കട്ട്ഓഫ് സ്കോർ 515 ഉള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിന് പരിഗണിച്ചത്. കൂടാതെ ജൂലൈ 16- ന് നടന്ന ക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 670 അല്ലെങ്കിൽ അതിന് മുകളിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള 1,391 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.







