dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Cricket #Sports

എന്നെ ഇനി അങ്ങനെ വിളിക്കരുത്’: ആരാധകരോട് വിരാട് കോഹ്‌ലി

Reading Time: < 1 minute

തന്നെ കിങ് കോഹ്‌ലി എന്ന് വിളിക്കരുതെന്ന് ആരോധകരോട് അഭ്യർത്ഥിച്ച് വിരാട് കോഹ്‌ലി. ചൊവ്വാഴ്ച്ച ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) അൺബോക്സ് ചടങ്ങിനിടെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും ആർസിബി വനിതാ ടീം ക്യാപ്റ്റൻ സ്മൃതി മന്ദാനയെയും സാക്ഷി നിർത്തിയായിരുന്നു കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.
ചടങ്ങിനിടെ അവതാരകനായ ഡാനിഷ് സേഠ് കോലിയെ കിംഗ് കോഹ്‌ലിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കിങ് കോഹ്‌ലിയെന്ന് വിളിച്ച് ആരാധകർ ഹർഷാരവം മുഴക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
‘ദയവു ചെയ്ത് നിങ്ങൾ എന്നെ ഇനി ആ പേര് വിളിക്കരുത്. ഓരോ തവണ ആ വാക്കു കേൾക്കുമ്പോഴൊക്കെ തനിക്കു വല്ലാത്ത ചമ്മൽ അനുഭവപ്പെടുന്നു. എന്നെ വിരാട് എന്നു മാത്രം വിളിക്കുക. ഇനി മുതലെങ്കിലും അങ്ങനെ വിളിക്കാതിരിക്കുക’’– വിരാട് കോഹ്‍ലി പറഞ്ഞു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *