ഇന്റര്‍സെക്ഷനുകള്‍ ബ്ലോക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കുള്ള പിഴ വർധിപ്പിച്ച് ടൊറന്റോ സിറ്റി. നേരത്തെ 85 ഡോളറായിരുന്നു പിഴ 450 ഡോളറായാണ് ഉയർത്തിയത്. ‘ബ്ലോക്കിംഗ് ദി ബോക്‌സ്’ എന്നാണ് ഇന്റര്‍സെക്ഷനുകള്‍ ബ്ലോക്ക് ചെയ്യുന്നത് അറിയപ്പെടുന്നത്.
കമ്മ്യൂണിറ്റി സേഫ്റ്റി സോണിലാണ് ഡ്രൈവറെങ്കില്‍ പിഴ 120 ഡോളറില്‍ നിന്ന് 500 ഡോളറായി ഉയരും. ബോക്‌സ്-ബ്ലോക്കിംഗ് ബൈലോ പ്രകാരം കുറച്ച് പിഴകള്‍ മാത്രമേ നല്‍കുന്നുള്ളൂ. അതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും സിറ്റി പരിഗണിക്കുന്നുണ്ട്.
