പുതിയ ഐആർസിസി ബാക്ക്‌ലോഗ് അപ്‌ഡേറ്റ് അനുസരിച്ച്, കാനഡ റെക്കോർഡ് എണ്ണം ഇമിഗ്രേഷൻ, വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ഐആർസിസി. ഡിസംബർ അവസാനത്തോടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് 2,221,100 ലെത്തിയതായി ഏജൻസി വ്യക്തമാക്കി.
കാനഡയിൽ താൽക്കാലിക താമസ അപേക്ഷകളുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഇതിൽ സന്ദർശക വിസകൾ, വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
താൽക്കാലിക റസിഡൻസി അപേക്ഷകൾക്കുള്ള ബാക്ക്‌ലോഗ് 7.42% വർധിച്ചു. കഴിഞ്ഞ ബാക്ക്‌ലോഗ് അപ്‌ഡേറ്റിന് ശേഷം മൊത്തത്തിലുള്ള പ്രോസസ്സിംഗ് ഇൻവെൻ്ററി 1,257,000 ആയി ഉയർന്നു. എന്നാൽ പൗരത്വ അപേക്ഷകളുടെ ബാക്ക്‌ലോഗ് 6% കുറഞ്ഞു. കൂടാതെ സ്ഥിര താമസ അപേക്ഷകൾ 7.42% വർധിക്കുകയും ചെയ്തു. അപേക്ഷകളുടെ മൊത്തത്തിലുള്ള ഇൻവെൻ്ററി 6.65% വർധിച്ചു.
