dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

വർധിപ്പിച്ച ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് ജൂലൈ 10-ന്

Reading Time: < 1 minute

വർധനയോടെയുള്ള പുതിയ ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പ്രതിമാസ പേയ്‌മെൻ്റ് എല്ലാ ഒൻ്റാറിയൻ നികുതിദായകർക്കും ജൂലൈ 10-ന്,
ലഭിക്കും. എല്ലാ വർഷവും ജൂലൈയിൽ, CRA മുൻ വർഷത്തെ നികുതിയെ അടിസ്ഥാനമാക്കി വർദ്ധിപ്പിച്ച പേയ്‌മെൻ്റുകൾ അയയ്ക്കാൻ തുടങ്ങുന്നത്. കാനഡ റവന്യൂ ഏജൻസിയുമായി (CRA) ചേർന്നാണ് OTB പ്രവർത്തിക്കുന്നത്.
ഒൻ്റാറിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC), നോർത്തേൺ ഒൻ്റാറിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാറിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC) എന്നിവ സംയോജിപ്പിക്കുന്ന ഒരു പേയ്‌മെൻ്റാണ് OTB.
ഒൻ്റാറിയോ സർക്കാർ താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യമാണിത്. ആനുകൂല്യത്തിന് അർഹത നേടുന്നതിന്, വ്യക്തികളും കുടുംബങ്ങളും അവരുടെ ആദായനികുതി റിട്ടേണുകൾ വാർഷികാടിസ്ഥാനത്തിൽ സമർപ്പിക്കണം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ OTB നിർണ്ണയിക്കുന്നത് അവരുടെ കുടുംബങ്ങളുടെ എണ്ണം, താമസിക്കുന്ന സ്ഥലം, വ്യക്തിയുടെ പ്രായം വരുമാനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരി​ഗണിക്കുന്നു. എന്നാൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB) വാർഷിക360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റതവണയായി പേയ്‌മെൻ്റ് വിതരണം ചെയ്യാറുണ്ട്.

Northern Ontario Energy Credit (NOEC)$180: If you’re a single individual
$277: If you have a family
Ontario Energy and Property Tax Credit (OEPTC)$1,248: If you’re between 18 and 64 years old
$1,421: If you’re over 65 years old
$277: If you live on a reserve or in a long-term care facility
$25: If you’re a student living in a post-secondary school residence
Ontario Sales Tax Credit (OSTC)$360: For each child and adult in the household

Leave a comment

Your email address will not be published. Required fields are marked *