നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയിൽ നിന്നും കാണാതായ ഇന്ത്യന്‍ വംശജനായ യുവാവിനെ കണ്ടെത്താന്‍ പൊതുജന സഹായം തേടി കാല്‍ഗറി പോലീസ് സര്‍വീസ്. നിന്നും മെയ് 9 വ്യാഴാഴ്ച മുതല്‍ 29കാരനായ ഹിതേഷിനെ കാല്‍ഗറിയിലെ റെഡ്‌സ്റ്റോണിലെ വീട്ടില്‍ നിന്നും രാത്രി 9.30 വീട്ടില്‍ നിന്നുമാണ് കാണാതായത്. വീട്ടില്‍ നിന്നും ഇറങ്ങിയ ഹിതേഷ് ഏത് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമല്ലെന്നും
ബ്രിഡ്ജ്‌ലാന്‍ഡിനടുത്തുള്ള സമീപ പ്രദേശങ്ങളില്‍ ഹിതേഷ് പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മെലിഞ്ഞ ശരീരവും തവിട്ട് നിറമുള്ള കണ്ണുകളും,നീളം കുറഞ്ഞ ഇരുണ്ട മുടിയുമുള്ള ഹിതേഷ് കറുത്ത ടി-ഷര്‍ട്ടും കറുത്ത ജാക്കറ്റും കാണാതായ ദിവസം ധരിച്ചിരുന്നത്. പ്യൂമയുടെ കറുത്ത ബാഗും ഷൂസും ധരിച്ചിരുന്നു. ഇടത് ചെവിയില്‍ വെള്ളി കമ്മല്‍ ഉണ്ട്.
ഹിതേഷിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും ഹിതേഷിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അതികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വംശജനായ യുവാവിനെ കാണാതായി; പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് കാല്‍ഗറി പോലീസ്
Reading Time: < 1 minute






