dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി പ്രീഷ

Reading Time: < 1 minute

കലിഫോർണിയ∙ ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി 9 വയസ്സുകാരി പ്രീഷ ചക്രവർത്തി. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000ലധികം വിദ്യാർഥികളുടെ ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലങ്ങൾ വിലയിരുത്തിയാണ് ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് പട്ടിക തയ്യാറാക്കിയത്. കലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂൾ വിദ്യാർഥിനിയാണ് പ്രീഷ. 2023 ൽ യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് നടത്തിയ ടെസ്റ്റിൽ പ്രീഷ പങ്കെടുത്തിരുന്നു. ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അംഗീകരിച്ച ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ 13 വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി നതാഷ പെരിയനായഗം തുടർച്ചയായി രണ്ടാം വർഷവും ഇടം നേടിയിട്ടുണ്ട്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *