കാനഡ അതിർത്തിയിൽ ഇന്ത്യൻ നാലംഗ കുടുംബം മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ, മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കൾ കുറ്റക്കാർ. ഹർഷ് കുമാർ രാമൻലാൽ പട്ടേൽ , സ്റ്റീവ് ഷാൻഡ് എന്നിവർ വിചാരണ നേരിടണം. വലിയ ഓപ്പറേഷൻ്റെ ഭാഗമായി സ്റ്റുഡൻ്റ് വിസയിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലേക്ക് കൊണ്ടുവന്ന് അവരെ യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിലൂടെ കടത്തുകയായിരുന്നു ഇവർ ചെയ്ത്.
മാനിറ്റോബയ്ക്കും മിനസോട്ടയ്ക്കും ഇടയിലുള്ള അതിർത്തിയിലായിരുന്നു ഇന്ത്യയിൽ നിന്നുള്ള നാലംഗ കുടുംബം മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ സംഭവത്തിന് ശേഷം ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേർ വിചാരണ നേരിടണമെന്ന് ഉത്തരവ് ഉണ്ടായിരിക്കുന്നത്.







