മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെതിരെ കോട്ടയത്തെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണം എന്നും കുടുംബത്തിന് ചീതത്തപ്പേര് ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു ഹർജി. ഇപ്പോഴിതാ സിനിമ നിയമക്കരുക്കിൽ പെട്ടതോടെ കുഞ്ചമൻ പോറ്റി തീം എന്ന ഗാനം അണിയറപ്രവർത്തകർ മാറ്റിയിരിക്കുകയാണ്. ‘കുഞ്ചമൻ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമൺ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബിൽ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്.
ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമൻ പോറ്റി തീം എന്ന വരികളിലെ കുഞ്ചമൻ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോൾ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയിൽ ഹർജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് അണിയറപ്രവർത്തകർ യൂട്യൂബിൽ വരുത്തിയിരിക്കുന്നത്. ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സൽകീർത്തിയെ ബാധിക്കുമെന്നാണ് ഹർജിയിൽ പറഞ്ഞത്. മമ്മൂട്ടിയെപ്പോലെ ഒരു നടൻ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും എന്നും ഹർജിയിൽ പറഞ്ഞിരുന്നു.
