dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Malayalam Movies #movie

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, മെയ് 16ന് റിലീസ്

Reading Time: < 1 minute

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. മൂവരുടെയും സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച് പറയുന്നുവെന്ന് സൂചന നൽകുന്ന തരത്തിലാണ് പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്.
കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊഴുമ്മൽ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചൻ്റെ ലുക്കും ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *