സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിനായി രാജ്യത്തെ ചില അവശ്യവസ്തുക്കളുടെ താൽക്കാലിക ജിഎസ്ടി ബ്രേക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ജിഎസ്ടി ബ്രേക്ക് ഉൾപ്പെടെയുള്ള താങ്ങാനാവുന്ന നടപടികളുടെ മൾട്ടി ബില്യൺ ഡോളറിൻ്റെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ ടൊറൻ്റോയിൽ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനൊപ്പം ട്രൂഡോയും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.
വീടുകളുടെ താപനില ക്രമീകരിക്കൽ,ഹോട്ടൽ, റസ്റ്ററന്റ്, ഇൻ്റർനെറ്റ്, മൊബൈൽ ബില്ലുകൾ, ഡയപ്പറുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയിൽ നിന്ന് ജിഎസ്ടി നീക്കം ചെയ്യുമെന്ന് എൻഡിപി സർക്കാർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
കനേഡിയൻമാർക്ക് അടിയന്തര ആശ്വാസം നൽകാൻ സഹായിക്കുന്ന നടപടിക്ക് അനുകൂലമായി ന്യൂ ഡെമോക്രാറ്റുകൾ വോട്ട് ചെയ്യുമെന്ന് സിംഗ് പ്രസ്താവനയിൽ പറഞ്ഞു.
