dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies #movie

നിവിന്‍ പോളിക്കെതിരെ പീഡന കേസ്

Reading Time: < 1 minute

കൊച്ചി : യുവതാരം നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം റൂറല്‍ പൊലീസിന്റെ പരിധിയിലുളള ഊന്നുകല്‍ പൊലീസ് കേസെടുത്തു. ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് യുവതി പരാതി നല്‍കിയത്. നാല് പേരടങ്ങുന്ന സംഘമാണ് പീഡനം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞ നവംബറിലാണ് പീഡനം നടന്നതെന്നാണ് മൊഴി. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതൊക്കെ പഴയ കാര്യങ്ങളെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ യുവതലമുറയില്‍ പെട്ട നിവിന്‍ പോളിയും ഇപ്പോള്‍ പീഡന കേസില്‍ കുടുങ്ങിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *