dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #inflation

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു

Reading Time: < 1 minute

കാനഡയിലെ മെയ് മാസത്തെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 26700 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായും റിപ്പോർട്ട് പറയുന്നു. പാർടൈം ജോലി വർധനയാണ് മെയ് മാസത്തിലെ തൊഴിൽ നേട്ടങ്ങൾക്കാ കാരണം. എന്നാൽ ഇതേ മാസത്തിൽ ചരക്ക് മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 20700 കുറഞ്ഞിട്ടുണ്ട്.
ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നു. ഉയർന്ന പലിശനിരക്കുകൾ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും തിരിച്ചടിയാണെന്നും ഇതോടെ കനേഡിയൻ തൊഴിൽ വിപണി ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് ഏജൻസിയുടെ ലേബർ ഫോഴ്‌സ് സർവേ സൂചിപ്പിക്കുന്നു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ ശരാശരി മണിക്കൂർ വേതനം 5.1 ശതമാനം വർധിച്ച് 34.94 ഡോളറിലെത്തി. മെയ് മാസത്തിൽ വേതന വളർച്ച ശക്തമായി തുടർന്നതായും റിപ്പോർട്ട് പറയുന്നു.
പണപ്പെരുപ്പം ലഘൂകരിക്കുന്നതിൻ്റെയും സമ്പദ്‌വ്യവസ്ഥ ദുർബലമാകുന്നതിൻ്റെയും സൂചനകൾ ചൂണ്ടിക്കാണിച്ച് ബാങ്ക് ഓഫ് കാനഡ നാല് വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *