dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #ontario #Ontario Malayalam News

ഒന്റാരിയോയില്‍ അധ്യാപക ക്ഷാമം ; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍ 

Reading Time: < 1 minute

ഒന്റാരിയോയിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ കുറവ് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും നിരാശയ്ക്കും ആശങ്കയ്ക്കും ഇടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിക്ക സ്‌കൂളുകളിലും പ്രശ്‌നം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അധ്യാപക ക്ഷാമം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുവെന്ന ആശങ്ക പല രക്ഷിതാക്കളും പങ്കുവെച്ചു. 
സ്പീക്കേഴ്‌സ് കോര്‍ണറിന് നല്‍കിയ പ്രസ്താവനയില്‍, ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്(ടിഡിഎസ്ബി) പ്രശ്‌നം അംഗീകരിരിക്കുകയും ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് സ്ഥിരീകരിച്ചു. TDSB മാത്രമല്ല, പ്രവിശ്യയിലും രാജ്യത്തുടനീളവുമുള്ള ഡിസ്ട്രിക്റ്റ് ബോര്‍ഡുകള്‍ അധ്യാപകരെ പ്രത്യേകിച്ച് ഫ്രഞ്ച് അധ്യാപകരെ നിലനിര്‍ത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടുണ്ട്. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
അധ്യാപക തസ്തികകളിലുണ്ടാകുന്ന വിടവുകള്‍ പരിഹരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അവ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളിലാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *