ടൊറന്റോയിലുടനീളം ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ടൊറന്റോ പോലീസ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ഇടപാടുകളിലാണ് കൂടുതലായും തട്ടിപ്പുകള്‍ നടക്കുന്നതെന്നും ഓണ്‍ലൈനില്‍ ഉല്‍പ്പങ്ങൾ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ടൊറന്റോ പോലീസ് മുന്നറിയിപ്പിൽ പറയുന്നു.
നോര്‍ത്ത് യോര്‍ക്കിലാണ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നതെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട് കേസുകള്‍ ഉണ്ടായതായും പോലീസ് വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകാർ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് തട്ടിപ്പുകള്‍ക്കിടയില്‍ ആളുകളെ ഭീഷണിപ്പെടുത്താന്‍ തട്ടിപ്പുകാര്‍ കത്തിയോ തോക്കുകളോ ഉപയോഗിക്കുന്നുണ്ടെന്നും ടിപിഎസ് പറയുന്നു.
സുരക്ഷാ ക്യാമറകളും നിറയെ ജനത്തിരക്കുമുള്ള പൊതുസ്ഥലം ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ തെരഞ്ഞെടുക്കണമെന്ന് ടിപിഎസ് വ്യക്തമാക്കുന്നു.
