നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ് തോമസ് വിജയത്തിലേക്ക്. കാനഡയിലെ ഫോമയുടെ അംഗസംഘടനകൾ സംയുക്തമായാണ് തോമസിനെ നാമനിർദ്ദേശം ചെയ്തത്.കാനഡയ്ക്ക് പുറമെ അമേരിക്കയിലുള്ള നിരവധി മലയാളി സംഘടനകളും നേതാക്കളും ഇതിനോടകം തോമസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
കാനഡയിലെ ഫോമയുടെ അംഗസംഘടനകള്‍ സംയുക്തമായാണ് തോമസിനെ നാമനിര്‍ദ്ദേശം ചെയ്തത്. കാനഡയ്ക്ക് പുറമെ അമേരിക്കയിലുള്ള നിരവധി മലയാളി സംഘടനകളും നേതാക്കളും ഇതിനോടകം തോമസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സ്ഥിരമായി അമേരിക്കയില്‍ ഒരേപോലുള്ള വേദികളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ നിന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഇത്തവണ തോമസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
കാനഡയുള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പ്രാദേശികമായി തുല്യനീതി പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ വിസ്തീര്‍ണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നുമാണ് പൊതുവെയുള്ള ആവശ്യം. ഇത് തോമസിന്റെ നേതൃത്വത്തിനു സാധിക്കുമെന്നാണ് അഭിപ്രായം.
കനേഡിയന്‍ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (സി സി എസ് ടി എ) ഒന്റാരിയോ പ്രോവിന്‍സ് ഡയറക്ടര്‍, ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (ഓ സി എസ് ടി എ) റീജിയണല്‍ ഡയറക്ടര്‍, ഡെഫറിന്‍- പീല്‍ കാത്തോലിക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍ തുടങ്ങിയ ഒട്ടേറെ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ. തോമസ് പ്രവർത്തിച്ചു വരുന്നുണ്ട്. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, മുന്‍ ഫൊക്കാന പ്രസിഡണ്ട്, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളില്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
