പ്രമുഖ ബ്രാൻഡുകളുടെ ഹീറ്റ് പമ്പുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. അമിതമായി ചൂടായി തീപ്പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഹീറ്റ് പമ്പുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഡെയ്‌കിൻ, അമാന, ഗുഡ്‌മാൻ ബ്രാൻഡുകളെയാണ് തിരിച്ചുവിളിക്കുന്നത്. പി.ഇ.ഐ വഴി സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത ഹീറ്റ് പമ്പുകളെ തിരിച്ചുവിളിക്കുന്നത് ബാധിക്കില്ല.
വൈദ്യുതി തടസത്തിന് ശേഷം വീണ്ടും വൈദ്യുതി വരുമ്പോൾ തെർമോസ്റ്റാറ്റ് കൂളിംഗ് മോഡിലായ ഹീറ്റ് പമ്പുകൾ അമിതമായി ചൂടാകുന്നതായി ഹെൽത്ത് കാനഡ പറയുന്നു. കാനഡയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ തിരിച്ചുവിളിക്കുന്ന മോഡലുകളിൽ നിന്ന് അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 2022 മെയ് മുതൽ 2024 ഏപ്രിൽ വരെ കാനഡയിൽ 5,500 ലധികം യൂണിറ്റുകൾ വിറ്റയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കമ്പനികളുടെ വെബ്സൈറ്റ് പരിശോധിക്കുക. Daikin Comfort Technologies-നെ 1-855-545-0235 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.
പ്രമുഖ ബ്രാൻഡുകളുടെ ഹീറ്റ് പമ്പുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute