ഇനി കോസ്റ്റ്‌കോയിൽ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഊബര്‍ ഈറ്റ്‌സ് വഴി വീട്ടുപടിക്കലെത്തും. കോസ്റ്റ്‌കോ ഊബര്‍ ഈറ്റ്‌സുമായി സഹകരിക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ അംഗത്വമില്ലാത്തവര്‍ക്കും ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കും. ഈ മാസം കാനഡയിലുടനീളം ഊബര്‍ ഈറ്റ്സില്‍ കോസ്‌റ്റോകോ വിതരണം ആരംഭിക്കും. ഇതോടെ കോസ്റ്റ്‌കോയിൽ നിന്നുള്ള ഗാര്‍ഹിക, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഊബര്‍ ഈറ്റ്‌സ് വഴി ഇനി ഉപഭോക്താക്കളുടെ വീടുകളില്‍ എത്തും.
കോസ്റ്റ്‌കോ അംഗങ്ങളല്ലാത്തവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. അംഗത്വമുള്ളവരാണെങ്കില്‍ അംഗത്വ നമ്പര്‍ ഉപയോഗിച്ച് ഓര്‍ഡറില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കും. കൂടാതെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോസ്റ്റ്കോ അംഗങ്ങള്‍ക്ക് വാര്‍ഷിക ഊബര്‍ വണ്‍ അംഗത്വം നേടാനാകും.
കോസ്റ്റ്കോ- ഊബര്‍ ഈറ്റ്‌സ് സഹകരണം; ഇനി ഉല്‍പ്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും

Reading Time: < 1 minute