ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കാനഡ. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന കാനഡ രണ്ട് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയതായി യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. അതേ സമയം പട്ടികയിൽ കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വര്‍ഷം രണ്ടാം സ്ഥാനത്തെത്തി.
89 ഓളം രാജ്യങ്ങളിലെ 17,000 ത്തോളം പൗരന്മാരില്‍ നടത്തയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഹെറിറ്റേജ്, അഡ്വഞ്ചര്‍, കള്‍ച്ചറല്‍ ഇന്‍ഫ്‌ളുവന്‍സ്, പവര്‍, സോഷ്യല്‍ പര്‍പ്പസ് തുടങ്ങി പത്ത് വിഭാഗങ്ങള്‍ കണക്കാക്കിയാണ് മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഊര്‍ജ്ജ്വസ്വലത, സാമൂഹിക ലക്ഷ്യങ്ങള്‍ സൗഹൃദം, മതസ്വാതന്ത്ര്യം എന്നീ വിഭാഗങ്ങളിൽ കാനഡയ്ക്ക് മികച്ച മാര്‍ക്ക് ലഭിച്ചു. അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡ് തുടർച്ചയായ മൂന്നാമത്തെ വര്‍ഷം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓപ്പണ്‍-ഫോര്‍-ബിസിനസ് വിഭാഗത്തിലും സുരക്ഷയിലും ഏറ്റവും കുറവ് അഴിമതിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് മികച്ച് നില്‍ക്കുന്നു.







