ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ച് ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് സർവീസസ്. ഏജൻസി പറയുന്നതനുസരിച്ച്, മാർച്ച് 5 ന് ജിദ്ദയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെട്ട സൗദി അറേബ്യൻ എയർലൈൻസ് വിമാനം നമ്പർ SV 61 യാത്ര ചെയ്തവർ രോഗബാധയ്ക്ക് ഇരയാകാൻ സാധ്യതയുണ്ട്. രാവിലെ 9:40 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം കാനഡയിലെ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ വിമാനത്താവളത്തിൻ്റെ ടെർമിനൽ 3-ൽ ഉച്ചകഴിഞ്ഞ് 3:25 ന് ഇറങ്ങിയ വിമാനത്തിൽ കുട്ടി ഉണ്ടായതായും ഉദ്യേഗസ്ഥർ വ്യക്തമാക്കി.
അഞ്ചാംപനി പകർച്ചവ്യാധിയാണ്. വായുവിലൂടെയും സമ്പർക്കത്തിലൂടെയും രോഗം പകരും. ചുണങ്ങ് , പനി, ചുമ, നീരൊലിപ്പ്, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ വായിൽ അസാധാരണമായ വെളുത്ത പൊട്ടുകൾ കാണപ്പെടാം.






