പണിമുടക്ക് ആരംഭിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ. കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) പ്രതിനിധീകരിക്കുന്ന 55,000 കാനഡ പോസ്റ്റ് ജീവനക്കാരാണ് പണിമുടക്കുന്നത്. വേതന വർദ്ധന, പെൻഷൻ, മെഡിക്കൽ ലീവ്, സുരക്ഷിതമായ തൊഴിൽ സാഹചര്യം തുടങ്ങി ഒരു വർഷമായി യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങളുമായാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.
ഈ പണിമുടക്ക് തടയാൻ കാനഡ പോസ്റ്റിന് അവസരമുണ്ടായിരുന്നു, പക്ഷേ തപാൽ ജീവനക്കാർ എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് യഥാർത്ഥ പരിഹാരങ്ങൾ ചർച്ച ചെയ്യാൻ അവർ വിസമ്മതിച്ചു. പകരം, ഞങ്ങളുടെ ജോലി സാഹചര്യങ്ങൾ മാറ്റുമെന്നും ഞങ്ങളുടെ അംഗങ്ങളെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങൾക്ക് സമരമല്ലാതെ മറ്റ് വഴികളില്ലെന്ന് യൂണിയൻ വ്യക്തമാക്കിയ
ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ തൊഴിലാളികൾ 72 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (സിയുപിഡബ്ല്യു) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.







