കാനഡയുടെ ചില ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തിങ്കളാഴ്ചയും തുടരുമെന്ന് എൻവയോൺമെൻ്റ് കാനഡ. മാനിറ്റോബയുടെ തെക്കൻ ഭാഗങ്ങൾ, ഒൻ്റാറിയോ, ചില അറ്റ്ലാൻ്റിക് പ്രദേശങ്ങൾ എന്നിയങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയോ മഴയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) പറയുന്നു.
മാനിറ്റോബയിലും, വിന്നിപെഗിലും ബ്രാൻഡണിലും 10 മുതൽ 20 സെൻ്റിമീറ്റർ വരെ മഞ്ഞുവീഴ്ചയും 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഞ്ഞ് വീഴ്ച യാത്ര ദുഷ്കരമാക്കും. കനത്ത മഞ്ഞുവീഴ്ചയിൽ ദൃശ്യപരത കുറഞ്ഞേക്കാമെന്നും ഏജന്ഡസി വ്യക്തമാക്കുന്നു. ഒൻ്റാറിയോയിൽ, തണ്ടർ ബേ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങളും സുപ്പീരിയർ തടാകത്തിന് ചുറ്റുമുള്ള പട്ടണങ്ങളിൽ ഞായറാഴ്ച രാത്രി ആരംഭിച്ച മഞ്ഞുവീഴ്ച തിങ്കളാഴ്ചയും തുടരും.,കുറഞ്ഞത് 20 സെൻ്റിമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നതായി ഏജൻസി പറയുന്നു.
ഒൻ്റാറിയോയിൽ തെക്ക്, അറോറ, മാർഖാം, വോൺ, വുഡ്ബ്രിഡ്ജ്, ബാരി തുടങ്ങിയ പ്രദേശങ്ങളിൽ 4 മില്ലിമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടാകും. കിഴക്കൻ ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിലും ഇതേ കാലാസ്ഥ പ്രതീക്ഷിക്കാം. കിംഗ്സ്റ്റണിലും കോൺവാളിലും തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മഴ ഉണ്ടായേക്കാം.
