dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും നിരോധനം

Reading Time: < 1 minute

പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം.നിലവിലുളള അരളി ചെടികൾ ആറുമാസത്തിനുള്ളിൽ നശിപ്പിക്കണമെന്നും ഇത്തരം ചെടികൾ പൊതുജനങ്ങൾ സ്പർശിക്കരുതെന്നും അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചു. അതേസമയം, പഠന-ഗവേഷണ ആവശ്യങ്ങൾക്കായി ഇത്തരം ചെടി വളർത്തുന്നതിന് നിരോധനം ബാധകമാകില്ല. എന്നാൽ പൊതു പാർക്കുകൾ, ജനങ്ങൾ കൂടുതലായി എത്തുന്ന പൊതു സ്ഥലങ്ങൾ, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലൊന്നും അരളി നട്ടുവളർത്താൻ അനുമതിയുണ്ടാകില്ല.രാജ്യത്തെ പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി.പൗരന്മാരോടും താമസക്കാരോടും അധികാരികളുമായി സഹകരിക്കാനും അരളി ചെടികൾ സുരക്ഷതമായി നശിപ്പിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അഡാഫ്‌സ അഭ്യർത്ഥിച്ചു.
അറിയാതെ ഈ ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു.ചെറിയ അളവിൽ പോലും കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോൾ മരണം പോലും സംഭവിക്കാമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *