സംരംഭകർക്കുള്ള റീജണൽ പൈലറ്റ് പ്രോഗ്രാം ( Entrepreneur Regional Pilot Program ) പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ ഭാഗമാക്കി ബ്രിട്ടീഷ് കൊളംബിയ. എന്റർപ്രണർ ഇമിഗ്രേഷൻ (ഇ ഐ ) റീജണൽ സ്ട്രീം എന്നാണ് പ്രോഗ്രാം ഇനി മുതൽ അറിയപ്പെടുക.
പ്രവിശ്യയിൽ ബിസിനസ് ആരംഭിക്കാനും സ്ഥിര താമസവും ആഗ്രഹിക്കുന്ന യോഗ്യരായ, പുതുതായി എത്തുന്നവർക്ക് കുടിയേറ്റത്തിനായി അപേക്ഷിക്കുമ്പോൾ തെരഞ്ഞെടുക്കാൻ ഒരു അഡീഷണൽ പാത്ത്വേ കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
എന്താണ് എന്റർപ്രണർ ഇമിഗ്രേഷൻ റീജണൽ സ്ട്രീം,
അന്താരാഷ്ട്ര സംരംഭകർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ ബിസിനസ് ആരംഭിക്കാനും സ്ഥിരതാമസമാക്കാനും സഹായിക്കുന്ന ഒരു പാത്ത്വേയാണിത്. ബിസിയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനുള്ളിൽ തന്നെയാണ് ഈ സ്ട്രീമും പ്രവർത്തിക്കുന്നത്. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയും ഇന്നൊവേഷനും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ
കമ്മ്യൂണിറ്റിയിൽ സെറ്റിൽ ചെയ്യാനും ബിസിനസ്സ് തുടങ്ങാനും ആഗ്രഹിക്കുന്ന
സംരംഭകർ കമ്മ്യൂണിറ്റി റഫറൽ
സ്വീകരിക്കണം. ഇതിനായി സ്ട്രീമിന് കീഴിൽ അപേക്ഷിക്കുകയും രജിസ്റ്റർ ചെയ്യുകയുമാണ് വേണ്ടത്. അപേക്ഷകർക്ക് മൂന്ന് ലക്ഷം ഡോളറിൽ കൂടുതൽ ആസ്‌തി ഉണ്ടായിരിക്കുകയും ഒരു ലക്ഷം ഡോളറിൻ്റെ വ്യക്തിഗത നിക്ഷേപം നടത്തുകയും വേണം. കനേഡിയൻ പൗരത്വമോ പിആറോ ലഭിക്കുന്നതിന് യോഗ്യത ഉണ്ടാവണം. കൂടാതെ കനേഡിയൻ ലാംഗ്വേജ് ബെഞ്ച്‌മാർക്ക് ലെവൽ 4 ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം. കാനഡയിൽ നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുകയോ അതിന് യോഗ്യത നേടുകയോ വേണം.






