കിഴക്കൻ കാനഡയിൽ ഉഷ്‌ണതരംഗം തുടരുന്നു. തെക്കൻ ഒൻ്റാറിയോ,ക്യുബെക്ക്, മാരിടൈംസ് എന്നിവിടങ്ങളിൽ 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നു. ചില സമയങ്ങളിൽ ഈർപ്പവുമായി കൂടിച്ചേരുമ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും.
ഇന്നും, നാളെയും ടൊറൻ്റോയിലേയും ഒട്ടാവയിലേയും താപനില 30 ഡിഗ്രിക്ക് മുകളിൽ ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നു. എയർകണ്ടീഷൻ ചെയ്ത സ്ഥലത്ത് ദിവസത്തിൽ രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കാൻ ക്യുബെക്കിലെ ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്നു.
ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, PEI എന്നിവയിലും മധ്യ, കിഴക്കൻ ന്യൂഫൗണ്ട്‌ലാൻഡിലും ഭൂരിഭാഗവും ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗം, മുന്നറിയിപ്പ്
Reading Time: < 1 minute






