സന്ദർശകർക്കും താൽക്കാലിക താമസക്കാർക്കും നേരെ വാതിലുകൾ കൊട്ടിയടച്ച് കാനഡ. വിസ അംഗീകരിക്കുന്നത് കുറച്ചും ഔദ്യോഗിക രേഖകളുമായി അതിർത്തിയിൽ എത്തുന്ന കൂടുതൽ ആളുകളെ പിന്തിരിപ്പിച്ചും കാനഡ കൂടുതൽ സന്ദർശകർക്കും താൽക്കാലിക താമസക്കാർക്കും പ്രവേശന നിരോധനം തുടരുന്നതായി സർക്കാർ കണക്കുകൾ പറയുന്നു. താൽക്കാലിക, സ്ഥിര താമസക്കാരായ കുടിയേറ്റക്കാരുടെയും എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിനാലാണ് വിദേശ സഞ്ചാരികളുടെ നിരോധനവും വർധിക്കുന്നത്. ഭവന പ്രതിസന്ധിയും ഉയർന്ന വിലയ്ക്ക് കാരണം കുടിയേറ്റമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടെ ജൂലൈയിൽ, കാനഡ 5,853 വിദേശ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചതായി ബോർഡർ ഏജൻസി ഡാറ്റ റിപ്പോർട്ട് പറയുന്നു. 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ പ്രതിമാസം ശരാശരി 3,727 വിദേശ യാത്രക്കാരെ മടക്കി അയച്ചു. 633 ആളുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണിത്. ജൂലൈയിൽ ഉദ്യോഗസ്ഥർ 285 പേർക്ക് വിസാ അപേക്ഷകർ നിരസിച്ചിട്ടുണ്ട്.
പാൻഡെമിക്കിന് ശേഷം ജൂണിൽ അംഗീകരിച്ച വിസിറ്റിംഗ് വിസ അപേക്ഷകളിൽ നിരസിച്ച അപേക്ഷകളുടെ അനുപാതം കൂടുതലാണ്. 2024 ജനുവരി, ഫെബ്രുവരി, മെയ്, ജൂൺ മാസങ്ങളിൽ, ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ പ്രകാരം, അംഗീകരിച്ചതിനേക്കാൾ കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടതായി കണക്കുകൾ പറയുന്നു. അംഗീകൃത പഠന, വർക്ക് പെർമിറ്റുകളുടെ എണ്ണവും യഥാക്രമം 2023, 2022 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കുറഞ്ഞിട്ടുണ്ട്.
