ഒക്ടോബർ 8-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 173 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. മുൻ ബീസി പിഎൻപി ടെക് നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഈ കട്ട്ഓഫ് സ്കോർ 1 പോയിൻ്റ് കുറഞ്ഞു.
വിദഗ്ധ തൊഴിലാളികൾക്കും അന്തർദ്ദേശീയ ബിരുദധാരികൾക്കും കീഴിലുള്ള 35 സാങ്കേതിക തൊഴിലുകളിലേക്കും അവരുടെ എക്സ്പ്രസ് എൻട്രി വേരിയൻ്റുകളിലേക്കും ടാർഗെറ്റുചെയ്ത നറുക്കെടുപ്പിൽ 83 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ചൈൽഡ് ഹുഡ്എഡ്യുക്കേറ്റേഴ് ആൻഡ് അസിസ്റ്റന്റുകൾക്കായി 44 ഇൻവിറ്റേഷനും നൽകി. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 21 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി. മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 25 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.







