വാരാന്ത്യത്തിന് മുന്നേ ടൊറൻ്റോയിൽ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് എൺവയോൺമെന്റ് കാനഡ. വ്യാഴാഴ്ച അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ഏജൻസി പറയുന്നു.
ടൊറൻ്റോയിൽ വ്യാഴാഴ്ച 1 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച -2 ഡിഗ്രി സെൽഷ്യസും താപനില അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശനിയ്ഴ്ച താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസായി കുറയും. ഞായറാഴ്ച പകൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് മുകളിലെത്തും. തിങ്കളാഴ്ച താപനില 3 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും എൺവയോൺമെന്റ് കാനഡ വ്യക്തമാക്കി.
