dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Social Media #Technology

വരുന്നു എക്‌സ്‌മെയിൽ, സ്ഥിതീകരണവുമായി എലോൺ മസ്‌ക്

Reading Time: < 1 minute

ഗൂഗിളിന്റെ ജീമെയിൽ സേവനത്തിന് എതിരാളിയാകുമെന്ന് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി, എക്‌സ്‌മെയിൽ വരുമെന്ന് സ്ഥിതീകരണവുമായി എക്‌സിൻ്റെ (മുമ്പ് ട്വിറ്റർ) സിഇഒ എലോൺ മസ്‌ക്. ജിമെയിലിൻ്റെ ആസന്നമായ ഷട്ട്ഡൗൺ സംബന്ധിച്ച കിംവദന്തികൾ ഇൻ്റർനെറ്റിൽ കാട്ടുതീ പോലെ പടർന്നതിന് പിന്നാലെയാണ് മസ്കിൻ്റെ പ്രഖ്യാപനം. എക്‌സിൻ്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന അംഗമായ നഥാൻ മക്‌ഗ്രാഡി, എക്‌സ്‌മെയിലിൻ്റെ ലൗഞ്ചിനെകുറിച്ച് അന്വേഷിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം. ഗൂഗിളിന്റെ ഇമെയിൽ സർവീസ് ഷർട്ട് ഡൗൺ പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചുള്ള എക്സിലെ ഒരു വൈറൽ പോസ്റ്റ് ടെക് സമൂഹത്തിനിടയിൽ ജിമെയിലിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. ‘ഗൂഗിൾ ഈസ് സൺസെറ്റിങ് ജിമെയിൽ’ (Google is sunsetting Gmail) എന്ന തലക്കെട്ടിൽ ഗൂഗിളിൽ നിന്നുള്ള ആരോപണവിധേയമായ ഇമെയിലിൻ്റെ സ്‌ക്രീൻഷോട്ട് സഹിതമുള്ള പോസ്റ്റ്, ജിമെയിലിൻ്റെ ഭാവിയെക്കുറിച്ച് വ്യാപകമായ പരിഭ്രാന്തിക്കും ഊഹാപോഹങ്ങലക്കും വഴിയൊരുക്കി. ഇമെയിലുകൾ അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ സംഭരിക്കുന്നതിനോ ഉള്ള പിന്തുണ നിർത്തിക്കൊണ്ട് 2024 ഓഗസ്റ്റ് 1 മുതൽ ജിമെയിൽ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്നാണ് ഇമെയിൽ അവകാശപ്പെടുന്നത്. പോസ്റ്റ് വളരെയധികം ശ്രദ്ധ നേടിയെങ്കിലും, ഗൂഗിളിൽ നിന്നും ഔദ്യോഗികമായി ഒരു പ്രഖ്യാപനവും പുറത്ത് വന്നിട്ടില്ലാത്തതിനാൽ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉയർന്നു. എന്നാലീ ഊഹാപോഹങ്ങളെ ഗൂഗിൾ പെട്ടെന്ന് തന്നെ അഭിസംബോധന ചെയ്തു, ജീമെയിൽ വംശനാശം അഭിമുഖീകരിക്കുന്നില്ലെന്നും “ഇവിടെ തുടരാനുണ്ടെന്നും” (here to stay) ഉപഭോക്താക്കളെ അറിയിക്കാൻ എക്സ് പ്ലാറ്ഫോമാണ് ഉപയോഗിച്ചത്. 2024 ജനുവരിയിൽ ‘അടിസ്ഥാന HTML’-ൽ നിന്ന് കൂടുതൽ ഊർജസ്വലമായ ഇൻ്റർഫേസിലേക്ക് മാറുന്ന ജിമെയിലിൻ്റെ ഡിഫോൾട്ട് വ്യൂവിൽ അടുത്തിടെ വരുത്തിയ പരിഷ്‌ക്കരണങ്ങളും കമ്പനി വ്യക്തമാക്കി.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *