ജാസ് സംഗീതജ്ഞ ജൂലിയ ക്ലീവ് ലാൻഡ് വാഹനമിടിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ആനെറ്റ് സ്ട്രീറ്റിലും പസഫിക് അവന്യൂ ഏരിയയിലും രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ നടക്കാനിറങ്ങിയ ജൂലിയ ക്ലീവിനെ ഇടിക്കുകയായിരുന്നു. ഹ്യുണ്ടായ് എലാൻട്രയും ഹ്യുണ്ടായ് ട്യൂസണും കൂട്ടിയിടിച്ചതായി ടൊറൻ്റോ പോലീസ് പറഞ്ഞു.
ക്ലീവ് ലാൻഡ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിസാര പരിക്കുകളേറ്റു സുഹൃത്തിന് ആശുപത്രിയിലേക്ക് മാറ്റി. ഹ്യൂണ്ടായ് ട്യൂസണിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
ബ്ലൂർ സ്ട്രീറ്റ് വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ടൊറൻ്റോ മ്യൂസിഷ്യൻസ് അസോസിയേഷനിൽ ഫിനാൻസ് മാനേജരായി ക്ലീവ് ലാൻഡ് ജോലി ചെയ്തുവരികയായിരുന്നു.







