പാർലമെൻ്റ് ഹില്ലിലെ ഇസ്രായേൽ അനുകൂല റാലിയിൽ ബോംബേറ് നടത്താൻ പദ്ധതിയിട്ട് രണ്ട് കനേഡിയൻ കൗമാരക്കാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ, ഫെബ്രുവരി മാസങ്ങളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്സിൻ്റെ കൂടുതൽ വിവരങ്ങൾ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഓട്ടവക്കാരായ കൗമാരക്കാർ റാലിക്ക് നേരെ ബോംബെറിയാൻ പദ്ധതിയിട്ടിരുന്നതായി പരാമർശങ്ങളുള്ളത്. അസെറ്റോൺ, ഓക്സിഡൈസർ, മെറ്റൽ ബോൾ ബെയറിംഗുകൾ എന്നിവ കൈവശം വച്ചതിന്, ഇവരിൽ ഒരാൾക്കെതിരെ കുറ്റവും ചുമത്തിയിട്ടുണ്ട്. കാനഡയിൽ ജൂത സ്കൂളുകൾക്ക് നേരെ വെടിവയ്പുകൾ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാ ഇത്തരം ഒരു കേസ്.ഐഎസ്ഐഎസ് അഥവ ദാഇഷ് ആയിരിക്കാം ഇതിന് പിന്നിലെന്നാണ് ഇൻ്റഗ്രേറ്റഡ് ടെററിസം അസസ്മെൻ്റ് സെൻ്ററിൻ്റെ നിഗമനം.







