dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

വളർച്ച നേടി കാനഡയിലെ ആഭ്യന്തര ഉൽപ്പാദനം

Reading Time: < 1 minute

ജൂലൈയിൽ കാനഡയിലെ ആഭ്യന്തര ഉൽപ്പാദനം 0.2 ശതമാനം വളർച്ച കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ചില്ലറ വ്യാപാര മേഖലയിലും സേവന വളർച്ചയാണ് വളർച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട് പറയുന്നു.
ഒരു ശതമാനം നേട്ടവുമായി ജൂലൈയിലെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് റീട്ടെയിൽ വ്യാപാര മേഖലയാണ്. മോട്ടോർ വാഹനങ്ങളുടെയും പാർട്‌സ് മേഖലയിലും 2.8 ശതമാനം നേട്ടമുണ്ടാക്കി. കൂടാതെ വിദ്യാഭ്യാസ സേവനങ്ങൾ, ആരോഗ്യ പരിപാലനം, സാമൂഹിക സഹായം, പൊതുഭരണ മേഖലകൾ എന്നിവ ഉൾപ്പെടുന്ന പൊതുമേഖലാ മൊത്തത്തിൽ 0.3 ശതമാനം നേട്ടമുണ്ടായപ്പോൾ ധനകാര്യ, ഇൻഷുറൻസ് മേഖല 0.5 ശതമാനം ഉയർന്നു. അതേസമയം, യൂട്ടിലിറ്റീസ് മേഖല 1.3 ശതമാനവും ഉൽപ്പാദന മേഖല 0.3 ശതമാനവും വളർച്ച നേടിയതോടെ ചരക്ക് ഉൽപ്പാദന വ്യവസായങ്ങൾ ജൂലൈയിൽ 0.1 ശതമാനം നേട്ടമുണ്ടാക്കി.
ഓഗസ്റ്റിലെ യഥാർത്ഥ ജിഡിപിയിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡവ്യക്തമാക്കി. കാരണം എണ്ണ, വാതകം വേർതിരിച്ചെടുക്കുന്നതിലും പൊതുമേഖലയിലും ഉണ്ടായ വർധനവ് നിർമ്മാണത്തിലും ഗതാഗതത്തിലും സംഭരണത്തിലും കുറവു വരുത്തി.

Leave a comment

Your email address will not be published. Required fields are marked *