കാനഡയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉൾപ്പെടെയുള്ള സമ്മിശ്ര കാലാവസ്ഥ പ്രതീക്ഷിക്കാം. ഒൻ്റാറിയോയിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടാതെ കാനഡയിലെ മറ്റ് സ്ഥലങ്ങളിൽ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
ടിമ്മിൻസ്, മസ്‌കോക്ക, ഓവൻ സൗണ്ട്, പീറ്റർബറോ, ഒട്ടവ, ടൊറൻ്റോ ഉൾപ്പെടെയുള്ള ഗോൾഡൻ ഹോഴ്‌സ്‌ഷൂ എന്നിവ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷകൻ കെൽസി മക്വെൻ പറയുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലും രണ്ടോ മൂന്നോ സെൻ്റീമീറ്റർ മഞ്ഞ് വീഴ്ചയ്ക്കും 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയും ഉണ്ടാകുമെന്ന് മക്വെൻ പറഞ്ഞു.
ഹണ്ട്‌സ്‌വില്ലെ മുതൽ കിഴക്കോട്ട് ഒട്ടവ വരെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ എൻവയോൺമെൻ്റ് കാനഡ ഔദ്യോഗിക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.വടക്കോട്ട് പോകുമ്പോൾ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു, 50 മുതൽ 80 മില്ലിമീറ്റർ വരെ മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രവചിക്കപ്പെടുന്നു. ചില വടക്കൻ കമ്മ്യൂണിറ്റികളിൽ, മഴ മഞ്ഞിലേക്ക് മാറിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
തെക്ക്, ചില പ്രദേശങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരും. മോൺട്രിയൽ ഉൾപ്പെടെ ഉയർന്ന 20-കളിലും താഴ്ന്ന 30-കളിലും താപനില പ്രവചിക്കപ്പെടുന്നു. വെസ്റ്റ് കോസ്റ്റിൽ, വാൻകൂവറിൽ 50 മില്ലിമീറ്റർ മഴ പെയ്യും.അതേസമയം ബീസിയുടെ പർവതപാതകളിൽ മഞ്ഞ് പ്രതീക്ഷിക്കുന്നു.
ശക്തമായ കാറ്റ്, ഇടിമിന്നൽ, മഴ, മഞ്ഞ്; കനേഡിയൻ പ്രദേശങ്ങളിലെ കാലാവസ്ഥ അറിയാം

Reading Time: < 1 minute