dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ബിൽ 124ൽ നിന്ന് പൂർണമായും പിന്മാറും : നിർണായക തീരുമാനവുമായി ഡഗ് ഫോർഡ്

Reading Time: < 1 minute

ബിൽ 124ൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റം പ്രഖ്യാപിച്ച് പ്രീമിയർ ഡഗ് ഫോർഡ്. പൊതുമേഖലാ തൊഴിലാളികൾക്ക് വേതന നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന പരമോന്നത കോടതിയുടെ വിധിക്ക് പിന്നാലെയാണ് നിർണായക നീക്കം. കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും ബിൽ പൂർണ്ണമായും റദ്ദാക്കാനുള്ള നടപടികൾ വരും ആഴ്ചകളിൽ തുടരുമെന്നും അറ്റോർണി ജനറലിന്റെ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2019-ൽ പ്രാബല്യത്തിൽ വന്ന ബിൽ 124 പ്രകാരം മൂന്ന് വർഷത്തേക്ക് വേതന വർദ്ധനവ് പ്രതിവർഷം ഒരു ശതമാനമായി പരിമിതപ്പെടുത്തുന്നു. ഇതിനെ എതിരെ നിരവധി യൂണിയനുകളും തൊഴിലാളികളും നിയമപരമായി രംഗത്ത് വന്നിരുന്നു. ബിൽ സാമാന്യ വേതന വർദ്ധനവിന് എതിരാണെന്നും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ചാർട്ടർ ഓഫ് റൈറ്റ്സ് ആന്റ് ഫ്രീഡത്തിന്റെ ഒരു വകുപ്പാണ് നിയമം ലംഘിച്ചതെന്നും അവർ വാദിച്ചു. നഴ്സുമാരും അധ്യാപകരും ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ വിജയമായാണ് സർക്കാരിന്റെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *