തിരുപതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരുടെ മരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചു.
മരിച്ച മൂന്ന് പേർ സത്രീകളാണെന്ന് പൊലീസ് അറിയിച്ചു. മരിച്ച സത്രീകളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിനി മല്ലികയെയാണ് തിരിച്ചറിഞ്ഞത്. സൗജന്യ ടോക്കൺ എടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണമായത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുകൾ.






