കാനഡയിലെ ചൂട് കൂടുമെന്നും ചില പ്രദേശങ്ങളിൽ കാട്ടുതീ അപകടസാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ട്. രാജ്യത്ത് മഴയുള്ള ദിവസങ്ങൾ കുറയുകയും നിരവധി പ്രദേശങ്ങളിൽ ഈർപ്പമുള്ള അവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ കാനഡ ചൂട് കൂടുമെന്നും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു.
ജൂണിൽ ഒൻ്റാറിയോയും ക്യൂബെക്കും തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ചൂട് ക്രമേണ വർദ്ധിക്കും. ഇത് ചൂട് കൂടിയതും ഈർപ്പമുള്ളതുമായ വേനൽക്കാലം സൃഷ്ടിക്കുകയും ഉയർന്ന അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു.
ജൂലൈ, ആഗസ്ത് മാസങ്ങളിൽ വേനൽക്കാലം വളരെ ശക്തമായി വരുകയും സെപ്തംബർ വരെ നീണ്ടുനിൽക്കുകയും ചെയ്യും. അറ്റ്‌ലാൻ്റിക് പ്രവിശ്യകളിലെ കാനഡക്കാർക്കും സമാനമായ ചൂട് അനുഭവപ്പെടും, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ചൂട് ഏറ്റവും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
കാനഡയുടെ വടക്കൻ മേഖലകളിൽ കാട്ടുതീയും മോശം വായു ഗുണനിലവുമാണ് പ്രശ്നമാകാൻ പോകുന്നത്. കാനഡയുടെ പടിഞ്ഞാറൻ നുനാവടും കിഴക്കൻ നോർത്ത് വെസ്റ്റ് ടെറിറ്ററികളും ചൂടുള്ള വേനൽക്കാലവും വരണ്ട കാലാവസ്ഥയും നേരിടും. പ്രയറികളിലും വരൾച്ച ഒരു പ്രധാന പ്രശ്നമാണ് സ്കാച്ചെവാനിലും മാനിറ്റോബയിലുടനീളം ചൂടുള്ള വേനൽക്കാലമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അൽബെർട്ടയിൽ സാധാരണ വേനൽക്കാലം അനുഭവപ്പെടും.
വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മഴയും ഇടിമിന്നലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപകവുമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
കാനഡയിൽ ചൂട് കൂടും, കാട്ടുതീ അപകടസാധ്യത വർധിക്കും; റിപ്പോർട്ട്
Reading Time: < 1 minute






