ഒന്റാരിയോയിലെ യോഗ്യരായ നികുതി ദായകർക്ക് രണ്ട് സിആർഎ ബെനിഫിറ്റ് പെയ്മെന്റുകൾ ഇന്നും ഈ മാസം 20ആം തിയ്യതിയുമായി ലഭിക്കും. കാനഡ ചൈൽഡ് ബെനിഫിറ്റ് ( സിസിബി ), ഒന്റാരിയോ ട്രില്യം ബെനിഫിറ്റ് ( ഒടിബി ) എന്നിവയാണ് ഇവ.
യോഗ്യരായ കുടുംബങ്ങൾക്ക് എല്ലാമാസവും ഇരുപതാം തീയതിയാണ് സിസിബി വിതരണം ചെയ്യുന്നത്. കുട്ടികളെ വളർത്തിക്കൊണ്ട് വരുന്നതിനുള്ള ചിലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കുറഞ്ഞ – ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാൻ ആവിഷ്കരിച്ച ഫെഡറൽ ഗവണ്മെന്റ് പദ്ധതിയാണ് സിസിബി.
ഒന്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ്, നോർത്തേൺ ഒന്റാരിയോ എനർജി ക്രെഡിറ്റ്, ഒന്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഒടിബി. എല്ലാ മാസവും 10ആം തിയ്യതി ആണ് ഇതിന്റെ പേയ്‌മെന്റ്.
ഒന്റാരിയോ നിവാസികൾക്ക് ഈ മാസം ലഭിക്കാനിരിക്കുന്നത് രണ്ട് സിആർഎ ബെനിഫിറ്റ് പെയ്മെന്റുകൾ: എന്തൊക്കെ എന്നറിയാം
Reading Time: < 1 minute






