dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയർന്നു

Reading Time: < 1 minute

തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. നവംബറിൽ 6.8 ശതമാനത്തിലെത്തിയതായി ഏജൻ‌സി വ്യക്തമാക്കി.പാൻഡെമിക് വർഷം മാറ്റി നിർത്തിയാൽ ഉള്ള കഴിഞ്ഞ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായിരുന്നു. ദുർബലമായ തൊഴിൽ വിപണിയിൽ കൂടുതൽ ആളുകൾ ജോലി അന്വേഷിക്കുന്നതിനാൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 6.8 ശതമാനമായി ഉയർന്നത്.
തൊഴിലില്ലായ്മ നിരക്ക് 2017 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. അതേസമയം, സമ്പദ്‌വ്യവസ്ഥ നവംബറിൽ 51,000 ജോലികൾ കൂട്ടിച്ചേർത്തു. ബാങ്ക് ഓഫ് കാനഡ ബുധനാഴ്ചത്തെ പലിശ നിരക്ക് പ്രഖ്യാപനത്തിന് തയ്യാറെടുക്കുമ്പോഴാണ് തൊഴിലില്ലായ്മ നിരക്ക് ഉയർന്നിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *