എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പുകളിലൂടെ 2023ൽ നൽകിയത് 2022നേക്കാൾ ഇരട്ടി ഇൻവിറ്റേഷൻ ടു അപ്ലൈ ( ഐടിഎ ). 2023ലെ എക്സ്പ്രസ് എൻട്രി ഇയർ എൻഡ് റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2023 ജനുവരി 11നും ഡിസംബർ 21നും ഇടയിൽ 42 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 110,266 ഐടിഎകളാണ് ഐആർസിസി നൽകിയത്. 2022ലെ സമാന കാലയളവിൽ ഇത് 46,539 ആയിരുന്നു. അതായത് 136 ശതമാനം വർധന. ആകെ 488,571 പ്രൊഫൈലുകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ 343,875 (67 ശതമാനം ) യോഗ്യത നേടി. 144,696 (33 ശതമാനത്തിന് യോഗ്യത ലഭിച്ചില്ല.
