പാർക്കിംഗ് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാനൊരുങ്ങി ടൊറന്റോ. നൂറിലധികം നിയമലംഘനങ്ങൾക്കുള്ള പിഴ വർധിക്കും. ഇൻഫ്രാസ്ട്രക്ചർ ആൻഡ് എൻവയോൺമെൻ്റ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ സ്റ്റാഫ് റിപ്പോർട്ടിൽ പാർക്കിംഗ്, സ്റ്റോപ്പിംഗ്, സ്റ്റാൻഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട 123 കുറ്റകൃത്യങ്ങൾക്ക് പിഴ വർധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വർധനയ്ക്ക് അംഗീകാരം ലഭിച്ചാൽ ബൈക്ക് പാതകളിൽ പാർക്ക് ചെയ്യുന്നതിനുള്ള പിഴ 150 ഡോളറിൽ നിന്ന് 200 ഡോളറായി വർധിക്കും. അതേസമയം പാർക്കിംഗ് മെഷീനുകളിൽ ആവശ്യമായ ഫീസ് അടച്ചില്ലെങ്കിൽ 30 ഡോളറിൽ നിന്ന് 75 ഡോളറായി വർധിക്കും.
നിലവിൽ ടൊറൻ്റോയിൽ മിക്ക പെനാൽറ്റി തുകകളും 15 ഡോളറിനും 60 ഡോളറിനും ഇടയിലാണ്.
ഡിസംബറിൽ മുനിസിപ്പൽ, സ്വകാര്യ വസ്‌തുക്കളിൽ അനധികൃതമായി പാർക്ക് ചെയ്‌ത് പിടിക്കപ്പെടുന്ന ഡ്രൈവർമാർക്കുള്ള പിഴ 30 ഡോളറിൽ നിന്ന് 75 ഡോളറായി വർധിപ്പിച്ചിരുന്നു.
