അതിർത്തി കടക്കുന്ന സ്ഥിരതാമസക്കാരുടെ വിവരങ്ങൾ കൈമാറുന്ന കരാറിൽ ഒപ്പുവെച്ച് കാനഡയും യു എസും. ശലക്ഷക്കണക്കിന് സ്ഥിരതാമക്കാരുടെ വിവരങ്ങൾ കൈമാറുന്ന കരാറിൽ ഇരു രാജ്യങ്ങളും രഹസ്യമായി ഒപ്പിട്ടതായി ഒരു ഇമിഗ്രേഷൻ അഭിഭാഷകനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
2012-ലെ കരാറിൽ ഒരു മാറ്റം വരുത്തിയാണ് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടതെന്നും റിപ്പോർട്ട് പറയുന്നു. വിസയ്ക്ക് അപേക്ഷിച്ച പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് അംഗീകാരം നൽകുന്നതായിരുന്നു 2012ലെ കരാർ. സ്ഥിര താമസക്കാരുടെ വിവരങ്ങൾ ഈ കരാറനുസരിച്ച് കൈമാറാൻ വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ കരാർ അനുസരിച്ച് സ്ഥിര താമസക്കാരുടെ വ്യക്തിഗത വിവരങ്ങളും കൈമാറാൻ വ്യവസ്ഥയുണ്ട്.
പുതുക്കിയ കരാർ കാനഡയിലെ ദശലക്ഷക്കണക്കിന് സ്ഥിരതാമസക്കാരെയും യുഎസും മറ്റ് രാജ്യങ്ങളും സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്നവരെയും ബാധിക്കും.
അതിർത്തി കടക്കുന്ന സ്ഥിരതാമസക്കാരുടെ വിവരങ്ങൾ കൈമാറാൻ കാനഡയും യു എസും

Reading Time: < 1 minute